Sorry, you need to enable JavaScript to visit this website.

ജൂനിയര്‍ ഒന്നാം നമ്പറായി തസ്‌നീം, പ്രണോയ്ക്ക് റാങ്കിംഗില്‍ കുതിപ്പ്

ന്യൂദല്‍ഹി - ജൂനിയര്‍ ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യയുടെ തസ്‌നീം മിര്‍ വീണ്ടും ഒന്നാമതെത്തി. ഉന്നതി ഹൂഡയാണ് അഞ്ചാം സ്ഥാനത്ത്. സമീപകാലത്ത് ഉജ്വല ഫോം തുടരുന്ന മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ് ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. നാലു വര്‍ഷത്തിനു ശേഷമാണ് പ്രണോയ് ആദ്യ പതിനഞ്ചിലെത്തുന്നത്. ലോക ചാമ്പ്യന്‍ഷിപ്പിലും ജപ്പാന്‍ ഓപണിലും  പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. 
ഒമ്പതാം റാങ്കുകാരനായ ലക്ഷ്യ സെന്നാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍. കിഡംബി ശ്രീകാന്ത് പതിനൊന്നാം സ്ഥാനത്താണ്. വനിതകളില്‍ പി.വി സിന്ധു ആറാം സ്ഥാനത്ത് തുടരുന്നു. സയ്‌ന നേവാള്‍ മുപ്പത്തൊന്നാം സ്ഥാനത്തേക്കു പോയി. 
 

Latest News