Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ലോകകപ്പ്: മത്സര ഷെഡ്യൂള്‍ ആയി

ഭുവനേശ്വര്‍ - അടുത്ത ജനുവരിയില്‍ ഇന്ത്യ ആതിഥ്യമരുളുന്ന  ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി 13 ന് ഉദ്ഘാടന മത്സരത്തില്‍ സ്‌പെയിനുമായി ഇന്ത്യ ഏറ്റുമുട്ടും. റൂര്‍ക്കലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തിലും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലുമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇംഗ്ലണ്ടും വെയ്ല്‍സുമാണ് ഗ്രൂപ്പ് ഡി-യിലെ മറ്റു ടീമുകള്‍.  വെയ്ല്‍സിനെതിരായ മത്സരം കലിംഗയിലാണ്. 
2016 ലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ആഫ്രിക്കയിലെ ഉയര്‍ന്ന റാങ്കുകാരായ ദക്ഷിണാഫ്രിക്കയും കലിംഗ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം കളിക്കും. 2018 ലെ അവസാന ലോകകപ്പിന്റെ ഫൈനല്‍ ഈ സ്റ്റേഡിയത്തിലായിരുന്നു. മൊത്തം 44 മത്സരങ്ങളുണ്ട്. ഫൈനല്‍ ജനുവരി 29 ന് ഭൂവനേശ്വറിലാണ്.
 

Latest News