Sorry, you need to enable JavaScript to visit this website.

പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് എന്‍. ഐ. എ 

കൊച്ചി- അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍. ഐ. എ. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ്, സാമ്പത്തിക സഹായങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നത്. എന്നാല്‍ പ്രതികള്‍ ഇത്തരം ചോദ്യങ്ങളുമായി സഹകരിക്കുന്നില്ലെന്ന് എന്‍. ഐ. എ പറഞ്ഞു.

പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ തിരുവനന്തപുരം സിഡാക്കിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണ്‍, വാട്സ്ആപ്പ് കോളുകള്‍ വീണ്ടെടുക്കുന്നതിനാണ് ശ്രമിക്കുന്നത്. പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്ത് വരികയാണ്.

Latest News