Sorry, you need to enable JavaScript to visit this website.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് ബി. ജെ. പി നല്‍കുന്നത് എം. എല്‍. എ പരിഗണനയെന്ന് നദ്ദ

കോട്ടയം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായി ബി. ജെ. പി. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി കേരളത്തിലെത്തിയ ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയുടെ മുമ്പിലാണ് കേരളത്തില്‍ ജയിക്കാന്‍ സാധ്യതയുള്ള ആറ് മണ്ഡലങ്ങളുടെ പട്ടിക സംസ്ഥാന നേതൃത്വം നല്കിയത്. 

പരമാവധി ശ്രമിച്ചാല്‍ ആറു മണ്ഡലങ്ങളില്‍ ബി. ജെ. പിക്ക് ജയിക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വം നദ്ദയോട് പറഞ്ഞത്.  മണ്ഡലങ്ങളുടെ ചുമതലക്കാരുമായി നദ്ദ കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവരെ എം. എല്‍. എമാരെ പോലെ തന്നെയാണ് പാര്‍ട്ടി കാണുന്നതെന്നും നദ്ദ കോട്ടയത്ത് പറഞ്ഞു.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ബി. ജെ. പി പ്രതീക്ഷ വെക്കുന്നത്. മണ്ഡലങ്ങളില്‍ ബി. ജെ. പിക്കുള്ള സ്വാധീനം, പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍ ഉള്‍പ്പടെ സംസ്ഥാന നേതൃത്വം നദ്ദയുമായി പങ്കുവച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ആത്മവിശ്വാസത്തില്‍ ദേശീയ നേതൃത്വത്തിനും വലിയ പ്രതീക്ഷയാണുള്ളത്. 

മണ്ഡലങ്ങളുടെ ചുമതലക്കാരുമായും നദ്ദ കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ വീട്ടിലും 15 തവണ നേരിട്ടെത്തി സന്ദര്‍ശനം നടത്തണം, മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നദ്ദ നേതൃത്വത്തിന് നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ എം. എല്‍. എമാരെ പോലെ തന്നെ കാണണം. തോറ്റെങ്കിലും മണ്ഡലത്തിന്റെ ഭാഗമായി നിന്ന് ബി. ജെ. പി രാഷ്ട്രീയം പറയണമെന്നും നദ്ദ നിര്‍ദേശം നല്‍കി. 2021 നിയമസഭാ തെരഞ്ഞെടപ്പിലെ എന്‍. ഡി. എ സ്ഥാനാര്‍ഥികളുടെ സംഗമവും കോട്ടയത്ത് ബി. ജെ. പി സംഘടിപ്പിച്ചു.

Latest News