Sorry, you need to enable JavaScript to visit this website.

അട്ടിമറി തുടരുന്നു; ഫ്രാന്‍സ്, ബെല്‍ജിയം തോറ്റു

പാരിസ് - യൂറോപ്യന്‍ നാഷന്‍സ് ഫുട്‌ബോള്‍ ലീഗില്‍ വമ്പന്മാര്‍ക്ക് തിരിച്ചടി. ഇംഗ്ലണ്ടിനും ജര്‍മനിക്കും സ്‌പെയിനിനും പിന്നാലെ ഫ്രാന്‍സും ബെല്‍ജിയവും തോറ്റു. ക്രൊയേഷ്യയും നെതര്‍ലാന്റ്‌സും ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന നാലിലേക്ക് മുന്നേറി. ലോകകപ്പിന് മുമ്പ് യൂറോപ്യന്‍ ടീമുകളുടെ അവസാന മത്സരങ്ങളാണ് ഇത്. 
ഓസ്ട്രിയയെ 3-1 ന് തോല്‍പിച്ച് ക്രൊയേഷ്യ ഗ്രൂപ്പ്എ-1ല്‍ ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രിയ തരംതാഴ്ത്തപ്പെട്ടു. അജയ്യരായ നെതര്‍ലാന്റ്‌സ് 1-0 ന് ബെല്‍ജിയത്തെ തോല്‍പിച്ചു. രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെക്കാള്‍ ആറ് പോയന്റിന് മുന്നിലെത്തി. ക്രൊയേഷ്യക്കു വേണ്ടി മുപ്പത്തേഴുകാരനായ ലൂക്ക മോദ്‌റിച് ആദ്യ ഗോളടിച്ചു. 
നിലവിലെ ലോക, നാഷന്‍സ് ലീഗ് ചാമ്പ്യന്മാരായ ഫ്രാന്‍സിനെ 2-0 ന് ഡെന്മാര്‍ക്ക് തോല്‍പിച്ചു. ഓസ്ട്രിയ തോറ്റതിനാല്‍ ഫ്രാന്‍സ് തരംതാഴ്ത്തല്‍ ഒഴിവാക്കി. ലോകകപ്പില്‍ ഫ്രാന്‍സും ഡെന്മാര്‍ക്കും ഒരേ ഗ്രൂപ്പിലാണ്.
 

Latest News