Sorry, you need to enable JavaScript to visit this website.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃത്താല സ്വദേശി മരിച്ചു

റിയാദ്- റിയാദില്‍ നിന്ന അല്‍ഖര്‍ജിലേക്കുള്ള യാത്രാമധ്യേയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് അല്‍ഖര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് തൃത്താല സ്വദേശി മരിച്ചു. തൃത്താല കൊടക്കാഞ്ചേരി സുലൈമാന്‍ (58) ആണ്  അല്‍ഖര്‍ജ് മിലിറ്ററി ആശുപത്രിയില്‍ മരിച്ചത്. പരേതനായ ഹസൈനാറിന്റെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ ബല്‍ക്കീസ്. മക്കള്‍: താഹിറ, ഷിജ്‌ന, സുബ്ഹാന, ഷഹീന്‍. 
മൂന്നു ദിവസം മുമ്പ് സ്‌പോണ്‍സറുടെ കൂടെ അല്‍ഖര്‍ജിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു സൗദി പൗരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.  മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫയര്‍ വിംഗും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും രംഗത്തുണ്ട്.

Tags

Latest News