Sorry, you need to enable JavaScript to visit this website.

ദേശീയ ദിനാഘോഷം: തുറൈഫിൽ നടന്ന അശ്വ ഘോഷയാത്രയ്ക്ക് വൻ സ്വീകരണം

തുറൈഫ്- നഗരത്തിൽ സൗദി ദിനാഘോഷങ്ങളുടെ ഭാഗമായി കുതിര ഫാൻസ് ക്ലബിന്റെ നേതൃത്വത്തിൽ അശ്വ ഘോഷയാത്ര നടന്നു. ദേശീയ ദിനാഘോഷങ്ങൾക്ക് മാറ്റു കൂട്ടിയ അശ്വ ഘോഷയാത്രയ്ക്ക് നഗരത്തിൽ പൊതുജനങ്ങളുടെ വമ്പൻ കരഘോഷവും സ്വീകരണവുമാണ് ലഭിച്ചത്. 
നിരവധി കുതിരകൾ വിവിധ വർണങ്ങളുള്ള ജീൻസുകളണിഞ്ഞു കൊണ്ടും നായകൻ ദേശീയ പതാക ഉയർത്തിപ്പിടിച്ചുമായിരുന്നു ഘോഷയാത്ര. ധാരാളം ജനങ്ങൾ ഇവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വരവേറ്റു. നഗര പ്രദക്ഷിണം നടത്തുമ്പോൾ സെൽഫി എടുക്കാനും അവരെ അനുഗമിക്കാനും കൈ വീശാനും ആളുകൾ തിരക്കു കൂട്ടുകയായിരുന്നു. 92-ാമത് സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയുമുണ്ടായി.
രാജ്യത്തെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും പ്രകീർത്തിച്ച് കൊണ്ട് കവിതകൾ ഉണ്ടാക്കി ആലപിച്ച മുഹമ്മദ് ബിൻ അവ്വാദ് അൽ അശ്ജഹിയെ ആദരിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗവർണർ ബദ്ർ ബിൻ നജ്ർ, ഡോ.സ്വാദിഖ് മുഹമ്മദി തുടങ്ങിയവർ കലാ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചവരെ ആദരിച്ചു. തുറൈഫ് പൗരാവലി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാജ്യത്തെ ജനങ്ങൾക്കും തുറൈഫ് ജനതയുടെ അഭിവാദ്യമർപ്പിക്കുന്നതായി അറിയിച്ചു.
                        

Tags

Latest News