Sorry, you need to enable JavaScript to visit this website.

ജിദ്ദയെ പോലെ റിയാദില്‍ ചേരി വികസനം ആവശ്യമില്ല; റിയാദ് മികച്ച ആസൂത്രിത നഗരം - ജിദ്ദ മേയര്‍

റിയാദ്- റിയാദ് നഗരം മികച്ച ആസൂത്രണത്തോടെ രൂപപ്പെടുത്തിയതാണെന്നും ജിദ്ദ നഗരത്തെ പോലെ ചേരി പ്രദേശങ്ങള്‍ റിയാദിലില്ലെന്നും ജിദ്ദ നഗരസഭ മേയര്‍ സാലിഹ് അല്‍തുര്‍ക്കി വ്യക്തമാക്കി. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടന്നുവരുന്ന വിശിഷ്ട നഗരപദ്ധതികള്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദയില്‍ സംഭവിച്ച പോലെയുള്ള ചേരിവികസനം റിയാദില്‍ ഉണ്ടാവില്ല. വിദേശികള്‍ കൂടുതലായി എത്തിയതും താമസ പദ്ധതികളിലുണ്ടായ വീഴ്ചയും കാരണം യാതൊരു പ്ലാനിംഗോ നിരീക്ഷണമോ ഇല്ലാതെയാണ് ജിദ്ദയില്‍ നഗരവികസനം നടന്നത്. ഇതു കാരണം രൂപപ്പെട്ട ചേരികളില്‍ സര്‍ക്കാറിന് അനുബന്ധ സേവനങ്ങള്‍ നല്‍കേണ്ടി വന്നു. 
ചില സംഘങ്ങളും താമസക്കാരും ഭൂമി കയ്യേറുകയും മുറിച്ച് വില്‍ക്കുകയും ചെയ്തു. കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഇത് കാരണം ജിദ്ദക്ക് നഗരത്തിന് സ്വത്വം തന്നെ നഷ്ടപ്പെടാന്‍ കാരണമായി. എന്നാല്‍ സര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കിയിരുന്നു. ഇത്തരം പ്രദേശങ്ങളില്‍ ചില സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ ഭാഗത്തെ ഭൂവുടമകളോട് ഭൂമിയുടെ യഥാര്‍ഥ രേഖ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കിയിട്ടും ഫലമുണ്ടായില്ല. സര്‍ക്കാര്‍, സ്വകാര്യ ഭൂമികള്‍ കയ്യേറാന്‍ ലോകത്ത് ഒരു രാജ്യവും അനുവദിക്കില്ലെന്നും അത് കൊണ്ടാണ് ചേരി ഒഴിപ്പിക്കല്‍ പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദയിലെയും റിയാദിലെയും നഗരവികസനത്തെ കുറിച്ചുള്ള പ്രദര്‍ശനവും ഇവിടെ നടന്നുവരുന്നുണ്ട്. 28ന് പ്രദര്‍ശനം സമാപിക്കും.

Tags

Latest News