Sorry, you need to enable JavaScript to visit this website.

ഇറാനില്‍ ഇന്റര്‍നെറ്റ് വിലക്കി, സഹായവുമായി ഇലോണ്‍ മസ്‌ക്

ടെഹറാന്‍- ഇറാനിലെ പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരണപ്പെട്ടതിനെ തുടര്‍ന്ന് ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയതില്‍ സഹായഹസ്തവുമായി ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സ് സ്ഥാപകനായ മസ്‌ക് ഇറാനില്‍ തന്റെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റായ സ്റ്റാര്‍ലിങ്കിന്റെ സേവനം നല്‍കുമെന്ന് അറിയിച്ചു.

ഇറാനിയന്‍ ജനതക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ യു എസ് സ്വീകരിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം. ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്നലെയായിരുന്നു യു.എസ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

രാജ്യത്ത് ആകെ ബാക്കിയായിരുന്ന രണ്ട് സമൂഹമാധ്യമ സേവനങ്ങളായ വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും പ്രതിഷേധത്തിന്റെ ഫലമായി കഴിഞ്ഞ ബുധനാഴ്ചയാണ് നിര്‍ത്തലാക്കിയത്. പ്രതിഷേധത്തില്‍ മുപ്പത്തിയൊന്നോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

 

Latest News