Sorry, you need to enable JavaScript to visit this website.

ഇക്വഡോറിനെ തളച്ച് സൗദി

മൂര്‍സിയ - ലോകകപ്പിന് മുന്നോടിയായുള്ള ആറ് സന്നാഹ മത്സരങ്ങളില്‍ ആദ്യത്തേതില്‍ സൗദി അറേബ്യ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ലോകകപ്പ് ആതിഥേയരായ ഖത്തര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് കാനഡയോട് തോറ്റു. സെയ്ല്‍ ലാറിനും ജോനാഥന്‍ ഡേവിഡുമാണ് ഗോളടിച്ചത്. 
ഇറാന്‍ 1-0 ന് ഉറുഗ്വായെ അട്ടിമറിച്ചു. മെഹ്ദി തെരീമിയാണ് ഏക ഗോളടിച്ചത്. മൊറോക്കൊ 2-0 ന് ചിലെയെ തോല്‍പിച്ചു. സുഫിയന്‍ ബൂഫലും അബ്ദുല്‍ഹമീദ് സാബിരിയും ഗോളടിച്ചു. സാബിരിയുടേത് കന്നി ഗോളാണ്.
 

Latest News