Sorry, you need to enable JavaScript to visit this website.
Monday , September   26, 2022
Monday , September   26, 2022

യുവതിയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ

ഹരിദ്വാർ- പൗരി ജില്ലയിലെ ഋഷികേശിനടുത്തുള്ള റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 കാരിയെ കൊലപ്പെടുത്തിയ കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ അറസ്റ്റിൽ. പുൽകിത് ആര്യയുടെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട യുവതി. തിങ്കളാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പുൽകിത് പരാതി നൽകിയിരുന്നു. ആര്യയും രണ്ടും സഹായികളും ചേർന്ന് യുവതി കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയുടെ മൃതദേഹം ഇതേവരെ കണ്ടെത്തിയിട്ടില്ല. റിസോർട്ടിന് സമീപമുള്ള കായലിൽ തെരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയിലും ആർ.എസ്.എസിലും വൻ സ്വാധീനമുള്ളയാളാണ് വിനോദ് ആര്യ. കൊലപാതകികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. മുൻ മന്ത്രിയായ വിനോദ് ആര്യ  മൺപാത്ര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ സ്ഥാപനമായ ഉത്തരാഖണ്ഡ് മതി കലാ ബോർഡിന്റെ ചെയർപേഴ്സണായും സേവനം അനുഷ്ടിച്ചിരുന്നു. പുൽകിതിന്റെ സഹോദരൻ അങ്കിത് ആര്യയും ബിജെപി നേതാവാണ്.
 

Tags

Latest News