Sorry, you need to enable JavaScript to visit this website.

ജീവനക്കാരനു നേരെ വിമാനത്തില്‍ യാത്രക്കാരന്റെ ആക്രമണം 

ന്യൂയോര്‍ക്ക്- പറന്നുയര്‍ന്ന വിമാനത്തില്‍ ജീവനക്കാരനു നേരെ യാത്രക്കാരന്റെ ആക്രമണം. കാലിഫോര്‍ണിയ സ്വദേശിയായ അലക്‌സാണ്ടര്‍ ടുംഗ് ക്യൂലിയെന്ന മുപ്പത്തിമൂന്നുകാരനാണ് ജീവനക്കാരനെ മര്‍ദ്ദിച്ച ശേഷം വിമാനത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

മെക്‌സിക്കോയിലെ ലോസ് കാബോസില്‍ നിന്ന് ലോസ്ഏഞ്ചല്‍സിലേക്ക് പോകുകയായിരന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 377ലായിരുന്നു സംഭവം. യാത്രാമധ്യേ വിമാനത്തിനുളളില്‍ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡറുടെ തോളത്ത് തട്ടി കാപ്പി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അലക്‌സാണ്ടര്‍. തുടര്‍ന്ന് ഇയാള്‍ ഫസ്റ്റ് ക്ലാസ് ക്യാബിന് സമീപത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട ജീവനക്കാരനോട് ഇയാള്‍ മോശമായി പെരുമാറുകയും തുടര്‍ന്ന് പൈലറ്റിനെ വിവരം ധരിപ്പിക്കാന്‍ പോയ അറ്റന്‍ഡിനെ പിന്നിലൂടെ ഓടിച്ചെന്ന് ഇടിച്ചിടുകയും ചെയ്യുകയായിരുന്നു. 

മര്‍ദ്ദനത്തിന്റെ വീഡിയോ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. സംഭവത്തില്‍ അലക്‌സാണ്ടറിന് ആജീവനാന്ത വിമാന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അക്രമമോ അധിക്ഷേപമോ ക്ഷമിക്കാനാകില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. അലക്‌സാണ്ടറിനെ ഇനിയൊരിക്കലും തങ്ങളുടെ വിമാനത്തില്‍ യാത്ര അനുവദിക്കില്ലെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

Latest News