Sorry, you need to enable JavaScript to visit this website.

നൂറിലേറെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ, റെയ്ഡ് തുടരുന്നു

ന്യൂദൽഹി- എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തുന്ന റെയ്ഡിനിടെ ഇതേവരെ അറസ്റ്റിലായത് നൂറിലേറെ പേർ.  ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലാണ് തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് നടത്തുന്നത്. എൻ.ഐ.എയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അതാത് സംസ്ഥാനങ്ങളിലെ പോലീസും ചേർന്നാണ് റെയ്ഡ് നടത്തുന്നത്. 
പോപ്പുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് ഇത്രയും വലിയ റെയ്ഡ് നടക്കുന്നത് ഇതാദ്യമാണ്. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് റെയ്ഡ് നടക്കുന്നത്. 
പി.എഫ്.ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസും റെയ്ഡ് ചെയ്യുന്നുണ്ട്. വിയോജിപ്പുള്ള ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ഏജൻസികളെ ഉപയോഗിച്ചുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടയാണെന്നും ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു. .
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 38 സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിന് ശേഷം തീവ്രവാദ വിരുദ്ധ ഏജൻസി നാല് പിഎഫ്‌ഐ പ്രവർത്തകർക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നു.

Tags

Latest News