Sorry, you need to enable JavaScript to visit this website.

ബേസിലിന്റെ പുതിയ ചിത്രം  ജയ ജയ ജയ ജയ ഹേ 

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജയ ജയ ജയ ജയ ഹേ ദീപാവലി റിലീസായി ഒക്‌ടോബർ 21ന് തിയേറ്ററുകളിലെത്തും. ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. 
വധൂ വരന്മാരുടെ വേഷത്തിൽ ദർശനയും ബേസിലും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. കുടുംബ പശ്ചാത്തലത്തിലുള്ള കോമഡി എന്നാണ് ഫസ്റ്റ് ലുക് നൽകുന്ന സൂചന. 
ക്യാമറ ബബ്‌ലു അജു. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, ഗാന രചന വിനായക് ശശികുമാർ,ശബരീഷ് വർമ്മ. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം അനീവ് സുരേന്ദ്രൻ, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചാരണം  വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. 

Latest News