Sorry, you need to enable JavaScript to visit this website.

തന്റെ പേരില്‍ വ്യാജനാണ് കളിക്കുന്നതെന്ന് വിശദീകരിച്ച് യുവതാരം നസ്‌ലെന്‍

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം കമന്റ് ഇട്ടത് താനല്ലെന്ന് വ്യക്തമാക്കി യുവതാരം നസ്ലെന്‍. തന്റെ പേരും ചിത്രവുമുപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് നടന്‍ വ്യക്തമാക്കിയത്.  കൊച്ചിയില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും താരം അറിയിച്ചു.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, കുരുതി, ഹോം, ജോ ആന്‍ഡ് ജോ, പത്രോസിന്റെ പടപ്പുകള്‍, മകള്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങലിലെത്തിയ നസ്്‌ലെന്‍ കെ.ഗഫൂറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം രൂക്ഷമായിരുന്നു.
കുറച്ച് സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു അക്കൗണ്ട് കളിക്കുന്നതും കമന്റ് ഇട്ടതും അറിയുന്നതെന്നും നസ്്‌ലെന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെന്നും താരം പറയുന്നു.
ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെന്‍ ആവശ്യപ്പെട്ടു.

 

Latest News