Sorry, you need to enable JavaScript to visit this website.

ഖുതുബയും ബാങ്കും കേൾപ്പിക്കാൻ ഹറം പള്ളിയിൽ റോബോട്ടും 

ഹറം പള്ളിയിൽ സ്ഥാപിച്ച റോബോട്ട് ഇരുഹറം കാര്യാലയ മേധാവിയും ഹറം പള്ളി ഇമാമുമായ ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് ഉദ്ഘാടനം ചെയ്യുന്നു.

മക്ക-മസ്ജിദുൽ ഹറമിലെത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും സാങ്കേതിക സൗകര്യത്തോടെയുള്ള റോബോട്ടിക് സേവനങ്ങൾ ഒരുക്കി ഹറംകാര്യ വകുപ്പ്. ഹറം പള്ളി ഇമാമുമാരുടെ ഖുതുബകളും ഖുർആർ പാരായണങ്ങളും മുഅദ്ദിൻമാരുടെ ബാങ്കുകളും കേൾക്കാനുള്ള റോബോട്ടിക് സംവിധാനമാണ്  ഹറം പള്ളിയിൽ ഇന്നലെ ഉദ്ഘാടനം ചെയ്തത്. 
ഇരുഹറം കാര്യാലയ മേധാവിയും ഹറം പള്ളി ഇമാമുമായ ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് ആണ് റോബോട്ട് തീർത്ഥാടകർക്കായി സമർപ്പിച്ചത്. ഹറം പള്ളിയിലെ ഖത്തീബുമാരുടെയും മുഅദ്ദിൻമാരുടെയും സന്ദേശങ്ങൾ തീർത്ഥാടകർക്ക് നൽകാനുള്ള സംവിധാനാണ് ഒരുക്കിയതെന്ന് സുദൈസ് പറഞ്ഞു. റോബോട്ടിന്റെ പ്രവർത്തന രീതി അദ്ദേഹം വിശദീകരിച്ചു. രണ്ടു രീതിയിലാണ് ഇത് പ്രവർത്തിക്കുക, ഖുർആൻ പാരായണം, ഖുതുബ, അദാൻ  ഉൾപ്പെടെയുള്ള എല്ലാം കേൾക്കാൻ ബാർകോഡ് സ്‌കാൻ ചെയ്താൽ മതിയാവും. എന്നാൽ മൊബൈൽ ഫോൺ വഴി ശബ്ദം കേൾക്കാനും മറ്റു വിവരങ്ങൾ കാണാനും സാധിക്കും. രണ്ടാമത്തേത് ശബ്ദത്താലുള്ള കമന്റ് വഴി പ്രവർത്തിക്കുന്നതാണ്. റോബോട്ടിനോട് ചോദിച്ചാൽ വിവരങ്ങൾ നൽകും. ഇമാമുമാരുടെയും മുഅദ്ദിൻമാരുടെയും ആഴ്ചയിലുള്ള ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതു വഴി ലഭിക്കും. 

Tags

Latest News