Sorry, you need to enable JavaScript to visit this website.

യു. പിയില്‍ അംബേദ്ക്കര്‍ പ്രതിമ തകര്‍ത്തു

ലഖ്‌നൗ- യു. പിയിലെ റിഖിപൂര്‍വയിലെ ഹര്‍ഗാവില്‍ ബി. ആര്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തു. അംബേദ്ക്കര്‍ പ്രതിമയെ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതോടെ ഗ്രാമവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

വ്യാഴാഴ്ച രാത്രിയാണ് പ്രതിമ തകര്‍ത്തതെന്നാണ് കരുതുന്നത്. കുറ്റകൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് അഡീഷണല്‍ പോലീസ് സൂപ്രണ്ട രാജീവ് ദീക്ഷിത് പറഞ്ഞു. എങ്കിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അടുത്ത കാലങ്ങളില്‍ അംബേദ്ക്കര്‍ പ്രതിമ സമാന രീതിയില്‍ യു. പിയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. 2021 ജൂണില്‍ അജ്ഞാത സംഘം പ്രതിമ തകര്‍ത്തതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 2021 നവംബറിലും അംബേദ്ക്കര്‍ പ്രതിമ തകര്‍ക്കപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
 

Tags

Latest News