Sorry, you need to enable JavaScript to visit this website.

പൂജാരക്ക് കൗണ്ടി റെക്കോര്‍ഡ്

ഹോവ് - ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര സസക്‌സിന് വേണ്ടി നിശ്ചിത ഓവര്‍ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത കളിക്കാരനായി. സറെക്കെതിരെ 131 പന്തില്‍ അഞ്ച് സിക്‌സറും 20 ബൗണ്ടറിയും സഹിതം പൂജാര 174 റണ്‍സടിച്ചു. അവസാന 28 പന്തില്‍ 74 റണ്‍സാണ് പൂജാര അടിച്ചുകൂട്ടിയത്. 2012 ല്‍ ഇന്ത്യ ബി-ക്കു വേണ്ടി പുറത്താവാതെ 158 റണ്‍സടിച്ചതാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പൂജാരയുടെ ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍. ഒരു സസക്‌സ് ബാറ്ററുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍ ഡേവിഡ് വീസിന്റെ 171 ആയിരുന്നു. 
കഴിഞ്ഞ മത്സരത്തില്‍ വോറിക്ഷയറിനെതിരെ പൂജാര 79 പന്തില്‍ 107 റണ്‍സടിച്ചിരുന്നു. സറെക്കെതിരെ രണ്ടിന് ഒമ്പതില്‍ ടീം പരുങ്ങുമ്പോഴാണ് പൂജാര ക്രീസിലെത്തിയത്. അമ്പതോവറില്‍ അവര്‍ ആറിന് 378 റണ്‍സടിച്ചു. പൂജാരയും ടോം ക്ലാര്‍ക്കും (194) മൂന്നാം വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ത്തു. 

Latest News