Sorry, you need to enable JavaScript to visit this website.

മെന്‍ഡി- സ്ത്രീകളെ കുരുക്കുന്ന വേട്ടക്കാരന്‍

ചെസ്റ്റര്‍ - അബലകളായ സ്ത്രീകളെ ഏതു വിധേനയും വേട്ടയാടിപ്പിടിക്കുന്ന നീരാളിയാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡിയെന്ന് അഭിഭാഷകര്‍. ഏഴോളം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ വിചാരണ നേരിടുകയാണ് ഫ്രഞ്ച് ഡിഫന്റര്‍. 2018 ഒക്ടോബറിനും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനുമിടയില്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. 
മെന്‍ഡിയുടെ സുഹൃത്ത് ലൂയിസ് സാഹ മറ്റൂരിയും വിചാരണ നേരിടുന്നുണ്ട്. മെന്‍ഡിക്കു വേണ്ടി സ്ത്രീകളെ കണ്ടെത്തുകയും അവരെ മാനഭംഗം ചെയ്യാനും ലൈംഗികാതിക്രമം നടത്താനും സാഹചര്യം സൃഷ്ടിക്കുകയാണ് മറ്റൂരിയുടെ ജോലിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. 13 സ്ത്രീകളെ ഹാജരാക്കാമെന്നും അവര്‍ കോടതിയെ അറിയിച്ചു. 
ഇരുപത്തെട്ടുകാരനായ മെന്‍ഡി 2017 ലാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. കുറ്റാരോപിതനായതോടെ ക്ലബ്ബ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. 

Latest News