Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

ഉരുണ്ടുവീണ് കൂറ്റൻ പാറക്കല്ലുകൾ, വീഡിയോ പങ്കുവെച്ച് സൗദി പൗരൻ

ഫൈഫ- റോഡിലേക്ക് കൂറ്റൻ കരിങ്കല്ലുകൾ ഉരുണ്ടുവീണ് താനും വാഹനവും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് സൗദി പൗരൻ. തനിക്ക് പിറകിൽ വന്ന വാഹനം അപകടത്തിൽ പെട്ടതും വീഡിയോയിലുണ്ട്. നിമിഷനേരം കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്. റോഡിന് മുകളിലുള്ള കുന്നിൽനിന്ന് കൂറ്റൻ പാറക്കല്ലുകൾ റോഡിലേക്ക് ഉരുണ്ടുവീഴുകയായിരുന്നു. രണ്ടു മിനിറ്റുകൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴക്കാണ് ഫൈഫ സാക്ഷ്യം വഹിക്കുന്നത്. റോഡുകൾ തകരുന്നതിനും പാറക്കല്ലുകൾ ഇടിയുന്നതിനും മഴ കാരണമായി.
 

Tags

Latest News