Sorry, you need to enable JavaScript to visit this website.

എംബാപ്പെക്കെതിരെ ട്വീറ്റ്, ലൈക്കടിച്ച് നെയ്മാര്‍ 

പാരിസ് - പി.എസ്.ജിയില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ പടലപ്പിണക്കമെന്ന് സൂചന. എംബാപ്പെയെ വിമര്‍ശിക്കുന്ന ട്വീറ്റിന് നെയ്മാര്‍ ലൈക്കടിച്ചത് വന്‍ ശ്രദ്ധ പിടിച്ചുപറ്റി. ടീമിന്റെ പെനാല്‍ട്ടി കിക്കുകളെടുക്കാനുള്ള ചുമതല എംബാപ്പെയെ ഏല്‍പിച്ച തീരുമാനത്തെ വിമര്‍ശിക്കുന്ന ട്വീറ്റിനാണ് നെയ്മാര്‍ ലൈക്കടിച്ചത്. നേരത്തെ നെയ്മാര്‍ ആയിരുന്നു പെനാല്‍ട്ടി എടുത്തിരുന്നത്.
മോണ്ട്‌പെലിയറിനെതിരായ ഫ്രഞ്ച് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ നെയ്മാര്‍ രണ്ടു ഗോളടിച്ചിരുന്നു. ടീമിന് ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍ട്ടി എംബാപ്പെ പാഴാക്കുകയും ചെയ്തു. അതേസമയം രണ്ടാം പകുതിയില്‍ വീണ്ടും പെനാല്‍ട്ടി കിട്ടിയപ്പോള്‍ നെയ്മാര്‍ ഗോളാക്കി. ഈ സീസണിലെ രണ്ടു മത്സരങ്ങളില്‍ നെയ്മാര്‍ മൂന്നു ഗോളടിച്ചു. എംബാപ്പെക്ക് ഒരു ഗോളടിക്കാനേ സാധിച്ചുള്ളൂ. 
 

Latest News