Sorry, you need to enable JavaScript to visit this website.

നാലടിച്ച് സിറ്റിയും ആഴ്‌സനലും

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും പുതിയ സീസണിലെ രണ്ടാമത്തെ കളിയും ജയിച്ചു. നിലവിലെ ചാമ്പ്യന്മാരായ സിറ്റി 4-0 ന് ബോണ്‍മൗത്തിനെയും ആഴ്‌സനല്‍ 4-1 ന് ലെസ്റ്ററിനെയും തോല്‍പിച്ചു. ലീഡ്‌സ് രണ്ടു ഗോള്‍ ലീഡ് തുലച്ച് 2-2 ന് സൗതാംപ്റ്റനുമായി സമനില വഴങ്ങി. ആദ്യ കളി ജയിച്ച ന്യൂകാസിലും രണ്ടാമത്തെ കളിയില്‍ ബ്രൈറ്റനുമായി ഗോള്‍രഹിത സമനില സമ്മതിച്ചു.
ബോണ്‍മൗത്തിനെതിരെ ആദ്യ പകുതിയില്‍ തന്നെ സിറ്റി  മൂന്നു ഗോളിന് മുന്നിലെത്തി. പത്തൊമ്പതാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗനിലൂടെ സിറ്റി ആദ്യ ഗോളടിച്ചു. കെവിന്‍ ഡിബ്രൂയ്‌നെയും ഫില്‍ ഫോദനും പട്ടികയില്‍ ഇടംപിടിച്ചു. ഇടവേള കഴിഞ്ഞയുടനെ നാലാം ഗോള്‍ പിറന്നു, സെല്‍ഫ് ഗോളായിരുന്നു ഇത്. വെസ്റ്റ്ഹാമിനെതിരായ ആദ്യ കളിയിലെ രണ്ടു ഗോളും എര്‍ലിംഗ് ഹാലാന്‍ഡിന്റെ വകയായിരുന്നു. ആക്രമണവും പ്രതിരോധവും തമ്മിലുള്ള പരിശീലനം പോലെയായി സിറ്റി-ബോണ്‍മൗത്ത് മത്സരം. ഹാലാന്‍ഡിനെ തളക്കാന്‍ ബോണ്‍മൗത്ത് ശ്രമിച്ചത് മിഡ്ഫീല്‍ഡര്‍മാര്‍ മുതലെടുത്തു 
ആഴ്‌സനലിനു വേണ്ടി ഗബ്രിയേല്‍ ജെസൂസ് രണ്ടു ഗോളടിച്ചു. ഗ്രാനിറ്റ് ഷാക്കയും ഗബ്രിയേല്‍ മാര്‍ടിനെല്ലിയും ലക്ഷ്യം നേടി. 

Latest News