Sorry, you need to enable JavaScript to visit this website.

റുഷ്ദിക്കെതിരെയുള്ള ആക്രമണം; തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് ഹിസ്ബുല്ല 

ബയ്‌റൂത്ത്- എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു വിവരവും അറിയില്ലെന്ന് ഹിസ്ബുല്ല. കൂടുതല്‍ വിവരങ്ങളൊന്നും അറിയാത്തതിനാല്‍ അഭിപ്രായം പറയാനാവില്ലെന്നും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്താത്തയാള്‍ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

ന്യൂജേഴ്സിയില്‍ നിന്നുള്ള 24കാരനായ ഹാദി മതര്‍ ആണ് റുഷ്ദിയെ ആക്രമിച്ചത്. തെക്കന്‍ ലെബനാന്‍ പട്ടണമായ യാറൂണില്‍ നിന്നും യു. എസിലേക്ക് കുടിയേറിയവരാണ് ഹാദി മതറിന്റെ മാതാപിതാക്കളെന്ന് യാറൂണ്‍ മേയര്‍ അലി തെഹ്‌ഫെയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹാദി മതര്‍ അമേരിക്കയിലാണ് ജനിച്ചു വളര്‍ന്നത്. വിദേശത്തായതിനാല്‍ ഹാദി മതറിന്റേയോ അയാളുടെ മാതാപിതാക്കളുടേയോ രാഷ്ട്രീയം തനിക്കറിയില്ലെന്നും തെഹ്‌ഫെ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Latest News