Sorry, you need to enable JavaScript to visit this website.

റിയാദിൽ പൊതുസ്ഥലത്ത് ഉച്ചത്തിൽ സംസാരിച്ച സ്വദേശി അറസ്റ്റിൽ

റിയാദ് - തലസ്ഥാന നഗരിയിൽ പൊതുസ്ഥലത്തു വെച്ച് ഉച്ചത്തിൽ സംസാരിക്കുകയും പൊതുമര്യാദക്കും സഭ്യതക്കും നിരക്കാത്ത നിലക്ക് പെരുമാറുകയും ചെയ്ത സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. യുവാവ് പൊതുസ്ഥലത്തു വെച്ച് ഉച്ചത്തിൽ സംസാരിക്കുകയും പൊതുമര്യാദക്കും സഭ്യതക്കും നിരക്കാത്ത നിലക്ക് പെരുമാറുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി റിയാദ് പോലീസ് പറഞ്ഞു.
 

Tags

Latest News