Sorry, you need to enable JavaScript to visit this website.

വനിതാ ഐ.പി.എല്‍ 2023 ല്‍ തുടങ്ങിയേക്കും

മുംബൈ - വനിതാ ഐ.പി.എല്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം തുടങ്ങുമെന്ന് സൂചന. ബി.സി.സി.ഐയുടെ മത്സര കലണ്ടറില്‍ 2023 ല്‍ ഇതിനായി ഇടവേള വെച്ചിട്ടുണ്ട്. 2023 ല്‍ വനിതാ ഐ.പി.എല്‍ തുടങ്ങുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അഞ്ചോ ആറോ ടീമുകളായിരിക്കും പ്രഥമ സീസണില്‍ കളിക്കുക. 
രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വനിതാ ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വനിതാ ഐ.പി.എല്‍ തുടങ്ങുകയാണെങ്കില്‍ വിരമിക്കല്‍ തീരുമാനം റദ്ദാക്കി തിരിച്ചുവരുമെന്ന് മുന്‍ ഇന്ത്യന്‍ നായിക മിഥാലി രാജ് പ്രഖ്യാപിച്ചിരുന്നു. 

Latest News