Sorry, you need to enable JavaScript to visit this website.

ന്യൂയോര്‍ക്കിലെ പ്രഭാഷണ വേദിയില്‍ സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു

ന്യൂയോര്‍ക്ക്-  പ്രവാചകനിന്ദയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ഒരു പ്രഭാഷണം നടത്തുന്ന വേദിയില്‍ ആക്രമിക്കപ്പെട്ടു.
ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഒരാള്‍ വേദിയിലേക്ക് പാഞ്ഞുവരികയും റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടയില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റ റുഷ്ദി താഴെ വീണു.
റുഷ്ദിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തതയില്ല.
റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്‌സസ്' എന്ന പുസ്തകം 1988 മുതല്‍ പല രാജ്യങ്ങളും നിരോധിച്ചിരുന്നു. റുഷ്ദിയെ കൊല്ലുന്നവര്‍ക്ക് 3 മില്യണ്‍ ഡോളറിലധികം പാരിതോഷികം ഇറാന്‍ വാഗ്്ദാനം ചെയ്തിരുന്നു.

ഷതൗക്വാ ഇൻസ്റ്റിറ്റിയൂട്ടിലെ പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. പ്രഭാഷണം നടത്താൻ റുഷ്ദിയെ അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാൾ സ്‌റ്റേജിൽ കയറി റുഷ്ദിയെ കുത്തുകയായിരുന്നു. സ്‌റ്റേജിൽ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകൾക്കു ശേഷം ആശുപത്രിയിലേക്കു മാറ്റി. അരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരമില്ല. അക്രമിയെ പിടികൂടി.

ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനാണ് എഴുപത്തഞ്ചുകാരനായ സൽമാൻ റുഷ്ദി. കഴിഞ്ഞ 20 വർഷമായി യു.എസിലാണ് താമസം.
 

 

Latest News