Sorry, you need to enable JavaScript to visit this website.

മയക്കുമരുന്നുമായി മദ്രസ അധ്യാപകനും സുഹൃത്തും പിടിയില്‍

തൃശൂര്‍ - കൊടുങ്ങല്ലൂരില്‍ മദ്രസ അധ്യാപകനും സുഹൃത്തും ഹാഷിഷ് ഓയിലുമായി  പിടിയില്‍.
തൃശൂര്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോണ്‍ഗ്രെയുടെ    നിര്‍ദ്ദേശാനുസരണം ജില്ലയില്‍ നടന്നുവരുന്ന നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി  സലിഷ് എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി  സ്‌ക്വാഡും തൃശൂര്‍  റൂറല്‍ ഡാന്‍സാഫ്  ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ്  ഇവര്‍ പിടിയിലായത്.
കൊടുങ്ങല്ലൂര്‍    അഴീക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
പേ ബസാര്‍ ഹിദായതുല്‍ ഇസ്ലാം
മദ്രസ അധ്യാപകനായ എറിയാട് പേബസാര്‍ മാപ്പിളകുളത്ത് വീട്ടില്‍ ഫൈസന്‍ (23)
സുഹൃത്തായ പേ ബസാര്‍ ആണ്ടുരുത്തി വീട്ടില്‍ ശ്രീജിത്ത് (23)എന്നിവരെയാണ്  ഹാഷിഷ് ഓയില്‍ സഹിതം പിടികൂടിയത്. പോലീസ് സ്റ്റേഷന്‍ എസ് ഐ ബിജു,കൊടുങ്ങല്ലൂര്‍ ക്രൈം സ്‌ക്വാഡ് എസ് ഐ  സുനില്‍ പി സി, ഉദ്യോഗസ്ഥരായ  പ്രദീപ് സി ആര്‍, ജോസി, സൂരജ് വി ദേവ്, ലിജു ഇയാനി, മിഥുന്‍ ആര്‍  കൃഷ്ണ, നിഷാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് ഹാഷിഷ് ഓയില്‍ കിട്ടിയത് എങ്ങനെയെന്നും ഇതിന്റെ പിന്നിലുള്ള  ആള്‍ക്കാരെ കുറിച്ചും പോലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Latest News