Sorry, you need to enable JavaScript to visit this website.

കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുത് - കാമ്പയിനുമായി വന്യജീവി സംരക്ഷണ കേന്ദ്രം

റിയാദ്- റോഡ് സൈഡുകളിലും മറ്റും കാണുന്ന ബാബൂണ്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം എല്ലാ സൗദി പൗന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു. കുരങ്ങുശല്യ പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങളും എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമാണ് ഈ നിര്‍ദേശം.
ഭക്ഷണം നല്‍കുന്നത് കാരണം അവ പെറ്റുപെരുകുകയും ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരികയും ചെയ്യും. മനുഷ്യരെ ആക്രമിക്കുന്നതോടൊപ്പം വിവിധ രോഗങ്ങള്‍ പടര്‍ത്തുന്നതിന് കാരണമാകുകയും ചെയ്യും. കുരങ്ങുകളുള്ള ഭാഗങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയും അരുത്. കാരണം കാല്‍നടയാത്രക്കാരെയും അവിടങ്ങളിലെ താമസക്കാരെയും അത് കാരണം ആക്രമിക്കാന്‍ സാധ്യതയുണ്ട്.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കുരങ്ങുശല്യം രൂക്ഷമായതിനെ തുടര്‍ന്ന്  ബാബൂണ്‍ കുരങ്ങുകളെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ പ്രത്യേക സമിതിയെ വന്യജീവി സംരക്ഷണ വിഭാഗം നിയമിച്ചിരുന്നു. അവര്‍ ആറു പ്രവിശ്യകളില്‍ നടത്തിയ സര്‍വെയു

Tags

Latest News