Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്

ന്യൂദൽഹി- കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇത് അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആണെന്നും എല്ലാ നിയന്ത്രണങ്ങളും പാലിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും പ്രിയങ്ക ട്വീറ്റിൽ കുറിച്ചു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രിയങ്കക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 
പ്രിയങ്കയെ കൂടാതെ നിരവധി നേതാക്കളും കോവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുകയാണ്. പവൻ ഖേര, മനു അഭിഷേക് സിംഗ് വി എം.പി തുടങ്ങിയ നേതാക്കളാണ് കോവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Tags

Latest News