Sorry, you need to enable JavaScript to visit this website.

കേരളാ വിമന്‍സ് ലീഗിന് കിക്കോഫ്

-10 ടീമുകള്‍. കോഴിക്കോടും 
കൊച്ചിയും വേദികള്‍,
ഫൈനല്‍ ഒക്ടോബര്‍ 15ന്

കൊച്ചി-കേരള വിമന്‍സ് ലീഗിന്റെ നാലാാം പതിപ്പോടെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ സീസണിന് തുടക്കം കുറിക്കുന്നു. ബുധനാഴ്ച ആരംഭിക്കുന്ന വനിതാ ലീഗിന്റെ ഫൈനല്‍സ് ഒക്ടോബര്‍ 15 നാണ്.
പത്തു ടീമുകളിലായി മുന്നൂറ്റമ്പതോളം പെണ്‍കുട്ടികള്‍ക്ക് കേരള വിമന്‍സ് ലീഗില്‍ അവസരം ലഭിക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. കേരള വിമന്‍സ് ലീഗിലെ വിജയികള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കേരള വിമന്‍സ് ലീഗ് അരങ്ങേറുക. എല്ലാ 46 മത്സരങ്ങളും സംപ്രേഷണം ചെയ്യും. 
ഗോകുലം കേരള എഫ്.സി, ഡോണ്‍ ബോസ്‌കോ എഫ്.എ, കേരള യുണൈറ്റഡ് എഫ്.സി, കടത്തനാട് രാജാ എഫ്.എ, ലൂക്കാ സോക്കര്‍ ക്ലബ്ബ്, കേരളാ ബ്ലാസ്‌റ്റേഴ്‌സ്് എഫ്.സി, ലോര്‍ഡ്‌സ് എഫ്.എ, കൊച്ചി വൈ.എം.എ.എ, എമിറേറ്റ്‌സ് എസ് .സി, എസ്.ബി എഫ്.എ പൂവാര്‍, ബാസ്‌കോ ഒതുക്കുങ്ങല്‍ എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. 
കോഴിക്കോട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലവും കേരള യുണൈറ്റഡും ഏറ്റുമുട്ടും. നാലുമണിക്കാണ് കിക്കോഫ്. അതേസമയം തന്നെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സും എമിറേറ്റ്‌സും ഏറ്റുമുട്ടും.
ഏഷ്യന്‍ വിമന്‍സ് കപ്പ്, അണ്ടര്‍-17 വിമന്‍സ് ലോകകപ്പ് എന്നിവക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വര്‍ഷമാണ് ിതെന്ന് കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു. കേരള വിമന്‍സ് ലീഗിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ രാംകോ സിമന്റ്‌സ് ആണ്. നിവിയ ആണ് ഒഫീഷ്യല്‍ ബോള്‍ ആന്‍ഡ് കിറ്റ് പാര്‍ട്ണര്‍. 

Latest News