Sorry, you need to enable JavaScript to visit this website.

ഇരട്ട മെഡല്‍ തിളക്കത്തില്‍ കണ്ണൂര്‍ക്കാരി ട്രീസ

കണ്ണൂര്‍ - കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചെറുപുഴ പുളിങ്ങോം സ്വദേശി ട്രീസക്ക് വീണ്ടും മെഡല്‍. പുളിങ്ങോത്തെ ട്രീസ ജോളി ക്കാണ് രണ്ടാം മെഡല്‍ ലഭിച്ചത്. ബാഡ്മിന്റണ്‍ വനിതാ ഡബ്ള്‍സില്‍ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും വെങ്കലമാണ് കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ട്രീസ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപീചന്ദിന്റെ മകളാണ് സഹതാരമായ ഗായത്രി ഗോപിചന്ദ്. 
കായികാധ്യാപകനായ പുളിങ്ങോത്തെ ജോളി മാത്യു-  ഡെയ്‌സി ജോസഫ് ദമ്പതികളുടെ മകളാണ് ട്രീസ. ദീര്‍ഘ നാളായി പുല്ലേല ഗോപീചന്ദിന്റെ കീഴിലാണ് ട്രീസയുടെ പരിശീലനം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബി.ബി.എ വിദ്യാര്‍ഥിനിയാണ് ട്രീസ.
         

 

Latest News