Sorry, you need to enable JavaScript to visit this website.

ഫിഫ വിലക്കിലേക്ക് ഇന്ത്യ ഗോകുലത്തിന് ഇരട്ട പ്രഹരമാവും

ന്യൂദല്‍ഹി - അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ഭരണത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ ഇന്ത്യക്ക് ഫിഫക്ക് ഏതാണ്ടുറപ്പായി. വിലക്കായില്‍ അണ്ടര്‍-17 വനിതാ ലോകകപ്പ് ആതിഥേയരെന്ന ഇന്ത്യയുടെ പദവി നഷ്ടമാവും. എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പ്രഫുല്‍ പട്ടേലിനെ സുപ്രീം കോടതി നീക്കിയതോടെയാണ് ഫിഫ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അനുവദിച്ച സമയം അവസാനിക്കുകയാണ്. 
അണ്ടര്‍-17 ലോകകപ്പ് ഒക്ടോബറിലാണ് ഇന്ത്യയില്‍ നടക്കേണ്ടത്. 2023 ലെ ഏഷ്യന്‍ കപ്പും ഇന്ത്യക്ക് നഷ്ടപ്പെട്ടേക്കാം. ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടിയിട്ടുണ്ട്. 
ഇന്ത്യന്‍ ക്ലബ്ബുകള്‍ക്കും അത് കനത്ത പ്രഹരമാവും -പ്രത്യേകിച്ചും ഗോകുലം കേരളാ എഫ്.സിക്ക്. ഗോകുലം നിലവിലെ ഐ-ലീഗ് ചാമ്പ്യന്മാരും വനിതാ ലീഗ് ചാമ്പ്യന്മാരുമാണ്. ആ നിലയില്‍ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍സ് ലീഗിലും എ.എഫ്.സി കപ്പിലും ഗോകുലത്തിന് കളിക്കാം. വിലക്ക് വന്നാല്‍ രണ്ടും നഷ്ടമാവും. ഒരു ഇന്ത്യന്‍ ക്ലബ്ബിനും പുതിയ കളിക്കാരെ സ്വന്തമാക്കാനും സാധിക്കില്ല. ഫിഫ നല്‍കുന്ന അഞ്ചു ലക്ഷം ഡോളര്‍ ഗ്രാന്റും നിലക്കും. അതേസമയം ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളായ ഐ.എസ്.എല്ലിനും ഐ-ലീഗിനും വിലക്കുണ്ടാവില്ല. 
37 വയസ്സായി കരിയറിന്റെ അന്തിമ ഘട്ടത്തിലുള്ള തനിക്ക് വിലക്ക് കനത്ത നഷ്ടമാവുമെന്ന് സുനില്‍ ഛേത്രി ആശങ്ക പ്രകടിപ്പിച്ചു. 

Latest News