Sorry, you need to enable JavaScript to visit this website.

സൗദിയ ടിക്കറ്റുകൾക്ക് 40 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചു

റിയാദ് - ടിക്കറ്റുകൾക്ക് 40 ശതമാനം ഇളവ് നൽകുന്ന പ്രൊമോഷനൽ ഓഫർ ദേശീയ വിമാന കമ്പനിയായ സൗദിയ പ്രഖ്യാപിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നഗരങ്ങളിലേക്കും സൗദിയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ ഓഫർ നിരക്കിൽ ലഭിക്കും. സെപ്റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിന് ഈ മാസം ഏഴു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. 

സൗദി ദേശീയദിനം, സൗദി ടൂറിസം അതോറിറ്റി മേൽനോട്ടം വഹിക്കുന്ന സൗദി സമ്മർ പ്രോഗ്രാം, അൽഉലയിലെ വിവിധ വിനോദ, സാംസ്‌കാരിക പരിപാടികൾ എന്നിവ അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിരവധി സാംസ്‌കാരിക, വിനോദ, ടൂറിസം പരിപാടികൾ അരങ്ങേറുന്ന കാലത്ത് ലോക രാജ്യങ്ങളിൽ നിന്നും സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്നും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് സൗദിയ പ്രൊമോഷനൽ ഓഫർ പ്രഖ്യാപിച്ചത്. സൗദിയ വെബ്‌സൈറ്റ് വഴിയും ആപ്പുകൾ വഴിയും ബുക്ക് ചെയ്യുന്നവർക്ക് ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് സൗദിയ പറഞ്ഞു. 

Tags

Latest News