Sorry, you need to enable JavaScript to visit this website.

കലാലയങ്ങളിൽ ജൻ്റർ ന്യൂട്രൽ ആശയങ്ങള അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല -മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട് - കലാലയങ്ങളിൽ ഭരണകൂടം ജൻ്റർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനാ നേതാക്കൾ. കേരളീയ സമൂഹം കുടുംബ ഘടനക്കും ധാർമ്മിക മൂല്യങ്ങൾക്കും വിലകൽപ്പിക്കുന്നവരാണ്.  കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകലാണ് ജനാധിപത്യം. മതവിശ്വാസികൾക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. ലിംഗവിവേചനം അവസാനിപ്പിക്കാൻ ജന്ററൽ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജന്റർ ന്യൂട്രൽ ആശയങ്ങളെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ല.  ഇടത് പക്ഷ സർക്കാർ കലാലയങ്ങളിൽ ലിബറൽ വാദങ്ങളെ നിർബന്ധ പൂർവ്വം നടപ്പിലാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണം -പ്രസ്താവനയിൽ പറഞ്ഞു. 

യോഗത്തിൽ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, ഡോ. എം.കെ മുനീർ (മുസ്‌ലിം ലീഗ്), ഡോ. മുഹമ്മദ് ബഹാഉദ്ദീൻ നദ്‌വി (സമസ്ത), പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് (കേരള മുസ് ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), പി.എൻ അബ്ദുല്ലത്വീഫ് മദനി, ടി.കെ അഷ്‌റഫ് (വിസ്ഡം), കടവനാട് മുഹമ്മദ് (എം.ഇ.എസ്), അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), പി.എം ഹനീഫ (മർകസുദ്ദഅവ), സി .മരക്കാരുട്ടി, അബ്ദുസ്സലാം വളപ്പിൽ (കെ.എൻ.എം), എഞ്ചിനീയർ മുഹമ്മദ് കോയ (എം.എസ്.എസ്) എന്നിവർ യോഗത്തിൽ പങ്കെടുത്തു. 
 

Latest News