Sorry, you need to enable JavaScript to visit this website.

കോര്‍ടില്‍ ഇന്ത്യന്‍ കുത്തക, ഡബ്ള്‍സിലും സ്വര്‍ണം

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ക്കൊയ്ത്ത്. മൂന്നു സ്വര്‍ണമുള്‍പ്പെടെ ആറു മെഡലുകള്‍ ഇന്ത്യ വാരി. പുരുഷ, വനിതാ സിംഗിള്‍സിനു പുറമെ പുരുഷ ഡബ്ള്‍സിലും ഇന്ത്യ ചാമ്പ്യന്മാരായി. പുരുഷ സിംഗിള്‍സിലും വനിതാ ഡബ്ള്‍സിലും വെങ്കലം കരസ്ഥമാക്കി. പുരുഷ ഡബ്ള്‍സില്‍ സത്വിക് സായരാജ്-ചിരാഗ് ഷെട്ടി സഖ്യം 21-15, 21-13 ന് മലേഷ്യയുടെ ചെന്‍ പെംഗ് സൂണ്‍-ടാന്‍ കിയാംഗ് പെന്‍ സഖ്യത്തെ തോല്‍പിച്ചു. മലയാളി താരം ട്രീസ ജോളിയും ദേശീയ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രിയുമുള്‍പ്പെട്ട ടീമാണ് വനിതാ ഡബ്ള്‍സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ സുവാന്‍യു വെന്‍ഡി ചെന്‍-ഗ്രോണിയ സോമര്‍വൈല്‍ സഖ്യത്തെ അവര്‍ 21-15, 21-18 ന് തോല്‍പിച്ചു. 
മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമുള്‍പ്പെടെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് ആറ് മെഡലായി. ഒരു സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും നേടിയ മലേഷ്യയാണ് രണ്ടാം സ്ഥാനത്ത്. സിംഗപ്പൂരിന് ഒരു സ്വര്‍ണവും രണ്ട് വെങ്കലവും ലഭിച്ചു.
 

Latest News