Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

ദിലീപിന്റെ 'വോയ്‌സ് ഓഫ് സത്യനാഥന്‍' രണ്ടാം ഷെഡ്യൂള്‍  ചിത്രീകരണം മുംബൈയില്‍ പുന:രാരംരംഭിച്ചു

മുംബൈ- ദിലീപ്- റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥന്റെ' രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ പുന:രാരംരംഭിച്ചു. മുംബൈ, ദല്‍ഹി, രാജസ്ഥാന്‍, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട ചിത്രീകരണം നടക്കുക. ദിലീപിനെ കൂടാതെ മകരന്ദ് ദേശ് പാന്‍ഡെ, വീണ നന്ദകുമാര്‍ എന്നിവരാണ് രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.

ദിലീപ്- റാഫി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രമാണിത്. ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ്, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. 

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, സ്റ്റില്‍സ്- ഷാലു പേയാട്, പി. ആര്‍. ഒ- പി. ശിവപ്രസാദ്, ഡിസൈന്‍- ടെന്‍ പോയിന്റ് .
 

Latest News