Sorry, you need to enable JavaScript to visit this website.

പാകിസ്താനില്‍ ഒരു ബില്യന്‍ ഡോളര്‍ നിക്ഷേപിക്കാന്‍ യു. എ. ഇ

അബുദാബി- പാകിസ്താനിലെ വിവിധ കമ്പനികളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി യു. എ. ഇ. തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യു. എ. ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് അല്‍ നഹ്യാന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് യു. എ. ഇ പാകിസ്താനില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിവിധ മേഖകളിലെ പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് യു. എ. ഇയുടെ നീക്കം. പ്രകൃതി വാതകം, ഊര്‍ജ മേഖല, പുനരുപയോഗ ഊര്‍ജം, ആരോഗ്യ സംരക്ഷണം, ബയോടെക്നോളജി, കാര്‍ഷിക സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്, ഇ-കൊമേഴ്സ്, സാമ്പത്തിക സേവനങ്ങള്‍ എന്നീ മേഖലകളിലാണ് നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

പാകിസ്താനിലെ വിവിധ മേഖലകളില്‍ യു. എ. ഇ നിക്ഷേപം നടത്തുന്നതില്‍ സഹോദരനായ ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് അല്‍ നഹ്യാനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് പാക് പ്രധാനമന്ത്രി നന്ദിയില്‍ പറഞ്ഞത്. ഇരു രാജ്യങ്ങളും പല മേഖലകളിലായുള്ള തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണെന്നും ഷെഹ്ബാസ് ഷെരീഫ് ട്വിറ്ററില്‍ കുറിച്ചു.

Latest News