Sorry, you need to enable JavaScript to visit this website.

അതിവേഗ തീവണ്ടി ഓടിക്കാന്‍ സജ്ജരായി 31 സൗദി വനിതകള്‍

റിയാദ്-സൗദിയിലെ അതിവേഗ തീവണ്ടി ഓടിക്കാന്‍ സജ്ജരായി 31 സൗദി വനിതകള്‍. ജനുവരിയില്‍ ആരംഭിച്ച സാങ്കേതിക പരിശീലത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി ഇവര്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ടാം ഘട്ട പരിശീലന കാലയളവ് ഏകദേശം അഞ്ച്  മാസം നീണ്ടു നില്‍ക്കും. കൂടാതെ ട്രെയിനികളില്‍ പ്രായോഗിക പരിശീലനത്തിനായി പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ സാന്നിധ്യത്തില്‍ കോക്ക്പിറ്റില്‍ കൂടെ സഞ്ചരിക്കുകയും ചെയ്യും. അടുത്ത ഡിസംബര്‍ അവസാനം  എല്ലാ പരീക്ഷകളും പരിശീലനങ്ങളും പൂര്‍ത്തിയാക്കി 31 സൗദി വനിതകള്‍ സ്വന്തമായി സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങും. ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, ജോലി അപകടങ്ങള്‍, തീപിടിത്തം, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പരിശീലനങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭാവിയില്‍ ഹജ് ഉംറ സര്‍വീസിനായി കൂടുതല്‍ അതിവേഗ ട്രെയ്‌നുകള്‍ ആവശ്യമായതിനാല്‍ സൗദിയില്‍ പുരുഷ വനിത ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

Tags

Latest News