Sorry, you need to enable JavaScript to visit this website.

തായ്‌വാന് ചുറ്റുമുള്ള സൈനിക അഭ്യാസം നിര്‍ത്തണമെന്ന് ചൈനയോട് ജപ്പാന്‍

ടോക്കിയോ- തായ്‌വാന് ചുറ്റുമുള്ള സൈനികാഭ്യാസം ചൈന ഉടന്‍ നിര്‍ത്തണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആവശ്യപ്പെട്ടു. തങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ അഞ്ച് ചൈനീസ് മിസൈലുകള്‍ പതിച്ചതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ചൈനയുടെ അഭ്യാസങ്ങളോട് പ്രതികരിക്കാന്‍ യു. എസും ജപ്പാനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കിഷിദ ആവശ്യപ്പെട്ടു. 

ചൈനീസ് വിമര്‍ശനത്തെ വിലക്കെടുക്കുന്നില്ലെന്നും  തായ്‌വാനുമായുള്ള യു. എസ് ബന്ധം തുടരുമെന്നും ജപ്പാന്‍ സന്ദര്‍ശനത്തിനിടെ യു. എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. പ്രഭാത ഭക്ഷണത്തിന് കിഷിദയെ കണ്ടതിന് ശേഷം ടോക്കിയോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പെലോസി.

തന്റെ സന്ദര്‍ശനത്തെ ബീജിംഗ് മറയായി ഉപയോഗിക്കുകയാണെന്ന് ചൈന നടത്തിയ സൈനികാഭ്യാസങ്ങളെ പരാമര്‍ശിച്ച് പെലോസി പറഞ്ഞു. ലോകത്തിലെ ഏറ്റവും സ്വതന്ത്ര രാജ്യങ്ങളിലൊന്നാണ് തായ്‌വാനെന്നും അവര്‍ പറഞ്ഞു. 

നാവികസേനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് തായ്‌വാനെതിരെ പ്രതിരോധം സൃഷഅടിച്ച ചൈന റോക്കറ്റും ബാലിസ്റ്റിക്-മിസൈലും ഉപയോഗിച്ച് വളയുകയും ചെയ്തിരുന്നു. ചൈനയുടെ ശക്തി പ്രകടനം വാണിജ്യ വ്യോമ, കടല്‍ റൂട്ടുകളെ തടസ്സപ്പെടുത്തുകയും ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. ചൈനയുടെ നീക്കങ്ങളെ അപലപിച്ച തായ്‌വാനും യു. എസും സാഹചര്യം നിരീക്ഷിക്കാന്‍ റൊണാള്‍ഡ് റീഗന്‍ വിമാനവാഹിനിക്കപ്പലും അതിനെ അനുഗമിക്കുന്ന കപ്പലുകളും മേഖലയില്‍ തുടരുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിക്കുകയും ചെയ്തു.

Latest News