Sorry, you need to enable JavaScript to visit this website.

ലോക യോഗ ചാംപ്യന്‍ഷിപ്പ്- താരമായി സൗദി

റിയാദ്- അന്താരാഷ്ട്ര യോഗ ചാംപ്യന്‍ഷിപ്പില്‍ സൗദി അറേബ്യക്ക് മികച്ച നേട്ടം. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചാംപ്യന്‍ഷിപ്പിലാണ് സൗദി താരങ്ങള്‍ നേട്ടം കൊയ്തത്. 
ജിദ്ദയിലെ മര്‍വ ഖൈറുദ്ദീന്‍ പരമ്പരാഗത യോഗാസനത്തില്‍ നാലാം സ്ഥാനവും റിയാദിലെ ശൈഖ അല്‍ഉര്‍ഫ് ആറാം സ്ഥാനവും ഖത്തീഫിലെ ഹസന്‍ അലി ഹജ്ജാജ് യോഗ പ്രദര്‍ശനത്തില്‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യ, ഫ്രാന്‍സ്, ബെല്‍ജിയം, ചൈന, മലേഷ്യ, തായ്‌ലന്റ് അടക്കം 19 രാജ്യങ്ങളില്‍ നിന്ന് 170 ഓളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
സൗദി ടീം ആദ്യമായാണ് യോഗ ചാംപ്യന്‍ ഷിപ്പില്‍ സംബന്ധിക്കുന്നതെന്നും കായിക മേഖലയില്‍ ഇത് വലിയ നേട്ടമാണെന്നും സൗദി യോഗ സമിതി ചെയര്‍പേഴ്‌സന്‍ നൗഫ് അല്‍മര്‍വഇ മലയാളം ന്യൂസിനോട് പറഞ്ഞു. വരും വര്‍ഷങ്ങളിലും മത്സരങ്ങളില്‍ പങ്കെടുക്കും, സൗദി അറേബ്യയില്‍ യോഗക്ക് മികച്ച പ്രോത്സാഹനമാണുള്ളതെന്നും അവര്‍ പറഞ്ഞു.

Tags

Latest News