Sorry, you need to enable JavaScript to visit this website.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്: ഇന്ത്യ പാക്കിസ്ഥാനും പിന്നില്‍

ദുബായ് - ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. അഞ്ചാം ടെസ്റ്റില്‍ തോല്‍ക്കുകയും ബൗളിംഗ് വൈകിച്ചതിന് രണ്ട് പോയന്റ് കുറക്കുകയും ചെയ്തതോടെ പാക്കിസ്ഥാന് പിന്നിലായി ഇന്ത്യ. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് മുന്നില്‍. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഫൈനലില്‍ ന്യൂസിലാന്റിനോട് തോറ്റു. രണ്ടാമത്തെ സീസണില്‍ മൂന്നാം തവണയാണ് ഇന്ത്യക്ക് ബൗളിംഗ് വൈകിയതിന്റെ പേരില്‍ പോയന്റ് നഷ്ടപ്പെടുന്നത്. 
 

Latest News