Sorry, you need to enable JavaScript to visit this website.

ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൊല്ലം- അഞ്ചലില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഏരൂര്‍ കരിമ്പിന്‍കോണം സ്വാതി നിലയത്തില്‍ ബിനുശോഭ ദമ്പതികളുടെ മകന്‍ ജ്യോതിഷ് കൃഷ്ണ (16) ആണ് മരിച്ചത്. വൈകിട്ട് 3.30 നായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം അഞ്ചല്‍ കളരി ക്ഷേത്രക്കുളത്തില്‍ കുളിയ്ക്കാനെത്തിയ ജ്യോതിഷ് കുളത്തിലേക്ക് ചാടി പിന്നീട് ഉയര്‍ന്നുവരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി ജ്യോതിഷിനെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുനലൂരില്‍ നിന്നു ഫയര്‍ഫോഴ്‌സും, അഞ്ചല്‍ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ജ്യോതിഷ്.

 

Latest News