Sorry, you need to enable JavaScript to visit this website.

ബച്ചനൊപ്പം ദുൽഖർ

അമിതാഭ് ബച്ചനും പ്രഭാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ദുൽഖർ സൽമാൻ ഭാഗമാകുമെന്നു റിപ്പോർട്ട്. പ്രൊജക്ട് കെ എന്ന് തൽക്കാലം അറിയപ്പെടുന്ന സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം പ്രൊജക്റ്റ് കെ. ഓഫീസ് ഉദ്ഘാടനത്തിന് ദുൽഖറും ഭാഗമായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചൻ, നാഗ് അശ്വിൻ, എന്നിവർക്കൊപ്പം നാനിയും പ്രശാന്ത് നീലും ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. നാനിയും സിനിമയുടെ ഭാഗമാകും എന്ന സൂചനയുമുണ്ട്. 
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമെന്നാണ് സൂചന. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വൈജയന്തി ഫിലിംസ് ആണ് നിർമ്മിക്കുന്നത്.

Latest News