Sorry, you need to enable JavaScript to visit this website.

ഇത്തവണ അറഫ ഖുതുബ നിർവഹിക്കുന്നത് ശൈഖ് മുഹമ്മദ് അൽഈസ

ശൈഖ് മുഹമ്മദ് അൽഈസ

മക്ക - ഇത്തവത്തെ ഹജിന് അറഫ സംഗമത്തിനിടെ ലോക രാജ്യങ്ങളിൽ നിന്നെത്തിയ പത്തു ലക്ഷം ഹാജിമാരെയും ലോകത്തെങ്ങുമുള്ള വിശ്വാസികളെയും അഭിസംബോധന ചെയ്ത് നമിറ മസ്ജിദിൽ ഖുതുബ നിർവഹിക്കുന്നതിന്റെയും നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിന്റെയും ചുമതല ശൈഖ് ഡോ. മുഹമ്മദ് അൽഈസയെ ഏൽപിച്ചു. അറഫ ഖുതുബയുടെയും നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിന്റെയും ചുമല ശൈഖ് ഡോ. മുഹമ്മദ് അൽഈസയെ ഏൽപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകി. ഉന്നത പണ്ഡിതസഭാംഗമായ ശൈഖ് മുഹമ്മദ് അൽഈസ മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറലാണ്. 
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ 13 പണ്ഡിതന്മാർ അറഫ ഖുതുബ നിർവഹിച്ചിട്ടുണ്ട്. ഏറ്റവും കൂതുതൽ ഖുതുബകൾ നിർവഹിച്ചത് ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ആണ്. ഹിജ്‌റ 1402 മുതൽ 1436 വരെ തുടർച്ചയായി 34 വർഷം ഗ്രാന്റ് മുഫ്തി അറഫ ഖുതുബ നിർവഹിച്ചു. 24 അറഫ ഖുതുബകൾ നിർവഹിച്ച ശൈഖ് അബ്ദുല്ല ബിൻ ഹസൻ ആലുശൈഖ് ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് സൗദി ഭരണകാലത്ത് നമിറ മസ്ജിദിൽ ആദ്യമായി അറഫ ഖുതുബ നിർവഹിച്ചത് ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് ബിൻ അബ്ദുറഹ്മാൻ ആയിരുന്നു. ഹിജ്‌റ 1343 ൽ ആയിരുന്നു അത്. 1344 ൽ ശൈഖ് അബ്ദുല്ല ബിൻ ഹസൻ ബിൻ ഹുസൈൻ അറഫ ഖുതുബ നിർവഹിച്ചു. ഹിജ്‌റ 1369 വരെ ഇദ്ദേഹം അറഫ ഖുതുബ നിർവഹിച്ചു. 1370 ൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആലുശൈഖ് അറഫ ഖുതുബ നിർവഹിച്ചു. 1376 വരെ ഇദ്ദേഹം ഈ ചുമതല വഹിച്ചു. 
1377 മുതൽ 1398 വരെ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് ഖുതുബ നിർവഹിച്ചു. ചികിക്താർഥം ഇദ്ദേഹം വിദേശത്തേക്ക് പോയതിനെ തുടർന്ന് 1399 ൽ ശൈഖ് സ്വാലിഹ് അല്ലുഹൈദാൻ അറഫ ഖുതുബ നിർവഹിച്ചു. ആ വർഷമാണ് അറഫ ഖുതുബ ആദ്യമായി പൂർണമായും റെക്കോർഡ് ചെയ്തത്. ചികിത്സ പൂർത്തിയാക്കി വിദേശത്തു നിന്ന് തിരിച്ചെത്തിയതിനെ തുടർന്ന് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് 1400, 1401 വർഷങ്ങളിൽ അറഫ ഖുതുബ നിർവഹിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ അറഫ ഖുതുബ നിർവഹിക്കാനുള്ള പ്രയാസം ഇദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു. 
മൂന്നാമത് സൗദി ഭരണകാലത്ത് നമിറ മസ്ജിദിൽ ആദ്യമായി ഖുതുബ നിർവഹിച്ച ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് ബിൻ അബ്ദുറഹ്മാന്റെ പേരമകനായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖിനെ പിന്നീട് അറഫ ഖുതുബ ചുമതല ഏൽപിച്ചു. ഹിജ്‌റ 1402 മുതൽ 1436 വരെ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അറഫ ഖുതുബ നിർവഹിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഗ്രാന്റ് മുഫ്തി ക്ഷമാപണം നടത്തിയതിനെ തുടർന്ന് 1437 ൽ ഹറംകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസിനെ അറഫ ഖുതുബ ചുമതല ഏൽപിച്ചു. 
1438 ൽ ഉന്നത പണ്ഡിതസഭാംഗം ശൈഖ് സഅദ് ബിൻ നാസിർ അൽശിത്‌രിയും 1439 ൽ മസ്ജിദുന്നബവി ഇമാമും ഖതീബുമായ ശൈഖ് ഹുസൈൻ ആലുശൈഖും 1440 ൽ ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖും 1441 ൽ ഉന്നത പണ്ഡിതസഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അൽമനീഉം 1442 ൽ ഹറം ഇമാമും ഖതീബുമായ ശൈഖ് ബന്ദർ അൽബലീലയും അറഫ ഖുതുബ നിർവഹിച്ചു. 

Tags

Latest News