Sorry, you need to enable JavaScript to visit this website.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ വിവാഹിതനാകും

ചണ്ഡീഗഡ്- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ വിവാഹിതനാകും. ചണ്ഡീഗഡിലെ വസതിയിൽ നാളെ നടക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം. 48-കാരനായ മാൻ ഗുർപ്രീത് കൗറിനെയാണ് വിവാഹം കഴിക്കുക. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കൂ. ആം ആദ്മി പാർട്ടി (എ.എ.പി) തലവനും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്  കെജ്‌രിവാൾ ചടങ്ങിൽ പങ്കെടുത്തേക്കും.
മൻ സാഹബ് നാളെ ഇവിടെ ഒരു സ്വകാര്യ ചടങ്ങിൽ വിവാഹിതനാകും. ഡോ. ഗുർപ്രീത് കൗറാണ് വധുവെന്നും മുതിർന്ന എ.എ.പി നേതാവും വക്താവുമായ മൽവിന്ദർ സിംഗ് കാങ് പി.ടി.ഐയോട് പറഞ്ഞു.
മുൻ സ്റ്റാൻഡ്അപ്പ് കോമിക്ക് ആയ ഭഗവന്ത് മാൻ ആറ് വർഷം മുമ്പാണ് വിവാഹമോചനം നേടിയത്. മുൻ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. അദ്ദേഹത്തിന്റെ മക്കൾ അമേരിക്കയിൽ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. മാർച്ച് 16 ന് ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ചടങ്ങിന് ഇവർ എത്തിയിരുന്നു.
 

Tags

Latest News