Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ സൂഫി ബാബ കൊല്ലപ്പെട്ടു, ഡ്രൈവറെ സംശയം

മുംബൈ-മഹാരാഷ്ട്ര നാസികിലെ മുസ് ലിം ആത്മീയ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. അഫ്ഗാനിൽനിന്നുള്ള 35 കാരനായ ഖ്വാജ സയ്യിദ് ചിശ്തിയാണ് കൊല്ലപ്പെട്ടത്. സൂഫി ബാബ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മുംബൈയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് സംഭവം. ഇദ്ദേഹത്തിന്റെ ഡ്രൈവർ തന്നെയാണ് കൊല നടത്തിയത് എന്നാണ് സംശയം. നാസികിലെ യോല ടൗണിൽ നിരവധി വർഷങ്ങളായി താമസിച്ചുവരികയാണ് സൂഫി ബാബ. കൊലയ്ക്ക് പിന്നിൽ മതപരമായ കാരണങ്ങളില്ലെന്ന് പോലീസ് അറിയിച്ചു. കൊലയുടെ കാരണം ഇതുവരെ അറിവായിട്ടില്ല. അഫ്ഗാനിസ്ഥാൻ പൗരനെന്ന നിലയിൽ രാജ്യത്ത് ഭൂമി വാങ്ങാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ സഹായത്തോടെ സയ്യിദ് ചിഷ്തി കൈവശപ്പെടുത്തിയ ഭൂമിയുടെ പേരിൽ തർക്കമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
 

Latest News