Sorry, you need to enable JavaScript to visit this website.

ഇത്തിഹാദിന് പുതിയ കോച്ച്

റിയാദ് - സൗദി പ്രൊഫഷനല്‍ ലീഗ് കിരീടം അവസാന മത്സരങ്ങളില്‍ കൈവിട്ട അല്‍ഇത്തിഹാദ് കോസ്മിന്‍ കോണ്‍ട്രയെ പരിശീലക സ്ഥാനത്തു നിന്ന് നീക്കി. ടോട്ടനത്തിന്റെ കോച്ചായിരുന്ന നൂനൊ എസ്പിരിറ്റൊ സാന്റോയാണ് പുതിയ കോച്ച്. സ്‌പെയിനില്‍ വലന്‍സിയയുടെയും പോര്‍ചുഗല്‍ പോര്‍ടോയുടെയും പ്രീമിയര്‍ ലീഗില്‍ വുള്‍വര്‍ഹാംറ്റന്റെയും കോച്ചായിരുന്നു നാല്‍പത്തെട്ടുകാരന്‍. 
ടോട്ടനത്തില്‍ ജോസെ മൗറിഞ്ഞോക്ക് പകരക്കാരനായി ചുമതലയേറ്റ എസ്പിരിറ്റൊ നാലു മാസം കൊണ്ട് പുറത്താക്കപ്പെടുകയായിരുന്നു. 

Latest News