Sorry, you need to enable JavaScript to visit this website.

ആദ്യ അവസരം ജെസ്വിന്‍ പാഴാക്കി, ഒരെണ്ണം കൂടി

കൊച്ചി - ലോക മീറ്റിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമില്‍ സ്ഥാനം നേടാന്‍ ലോംഗ്ജമ്പര്‍ ജെസ്വിന്‍ ആള്‍ഡ്രിന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഒരവസരം കൂടി ലഭിക്കും. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ നടത്തി ആദ്യ ട്രയല്‍സില്‍ ജെസ്വിനും 400 മീറ്റര്‍ ഓട്ടക്കാരായ ഐശ്വര്യ മിശ്ര, ആരോക്യ രാജീവ് എന്നിവരും പരാജയപ്പെട്ടു. എട്ടിന് പട്യാലയിലാണ് രണ്ടാമത്തെയും അവസാനത്തെയും ട്രയല്‍സ് നിശ്ചയിച്ചിരിക്കുന്നത്. 

Latest News