Sorry, you need to enable JavaScript to visit this website.

തീര്‍ത്ഥാടകരോട്  11 ഭാഷകളില്‍ സംസാരിച്ചു ഹറംപള്ളിയിലെ ഗൈഡന്‍സ് റോബോട്ട്

മക്ക-വിശുദ്ധ ഭൂമിയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാനും ഹജ്ജുമായി ബന്ധപ്പെട്ട ആചാരങ്ങളെ കുറിച്ച് ബോധവത്കരിക്കാനും വിവിധ തരത്തിലുള്ള സംവിധാനങ്ങളാണ് ഹറം കാര്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഹാജിമാരെ സഹായിക്കാനായി ഹറം പള്ളിയുടെ അകത്ത് ഒരുക്കിയ ഗൈഡന്‍സ് റോബോര്‍ട്ട് 11 ഭാഷകളിലാണ് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാഹായത്തോടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യും. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, പേര്‍ഷ്യന്‍, ടര്‍കിഷ്,മലായി,ഉര്‍ദു ചൈനീസ്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ മറുപടി നല്‍കുന്ന റോബോര്‍ട്ട് 21 ഇഞ്ച് വലുപ്പമുള്ള ടെച്ച് സ്‌കീനോടു കൂടിയാണ് സഞ്ചീകരിച്ചിരിക്കുന്നത്. നാലു ടയറുകളും കാമറയും ഒക്കെ സഞ്ചീകരിച്ചിരിക്കുന്നുണ്ട് ഈ റോബോട്ടില്‍. ശബ്ദത്തേയും ചിത്രങ്ങളേയും തിറിച്ചറിയാനുള്ള സംവിധാനവും ഇതിലുണ്ട്.

Tags

Latest News