Sorry, you need to enable JavaScript to visit this website.
Saturday , August   20, 2022
Saturday , August   20, 2022

അട്ടിമറിക്കാര്‍ പുറത്ത്, ഹാലപ് ഏക ചാമ്പ്യന്‍

വിംബിള്‍ഡണ്‍ - വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക ഗ്രാന്റ്സ്ലാം ചാമ്പ്യനായ സിമോണ ഹാലെപ് നാലാം സീഡ് പൗള ബഡോസയെ 6-1, 6-2 ന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തി. അമാന്‍ഡ അനിസിമോവയുമായാണ് ഹാലെപ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സെറീന വില്യംസിനെ അട്ടിമറിച്ച ഹാര്‍മണി ടാനിനെയാണ് അനിസിമോവ കീഴടക്കിയത്. പതിനേഴാം സീഡ് എലേന റിബാകിന ആദ്യമായി വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തി എയ്‌സ് വീരയായ റിബാകീന 7-5, 6-3 ന് പെട്ര മാര്‍ടിച്ചിനെ തോല്‍പിച്ചു. ആയ്‌ല ടോംല്യനോവിച്ചായിരിക്കും ക്വാര്‍ട്ടറില്‍ റിബാകീനയുടെ എതിരാളി. ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കിനെ കീഴടക്കിയ ആലിസ് കോര്‍ണെയെ മൂന്നു സെറ്റില്‍ ടോംല്യനോവിച് തോല്‍പിച്ചു.
 

Latest News